ബാലഭാസ്കറിന്റെ മരണം: കലാഭവൻ സോബിയെ വീണ്ടും നുണപരിശോധന നടത്തും
Monday, September 28, 2020 1:37 AM IST
തിരുവനന്തപുരം: വയലിനിസ്റ്റ് മാന്ത്രികൻ ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ടു കലാഭവൻ സോബിയെ സിബിഐ വീണ്ടും നുണപരിശോധനയ്ക്കു വിധേയമാക്കും.
നുണ പരിശോധനയ്ക്കായി നാളെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി അന്വേഷണ സംഘം സോബിക്കു നോട്ടീസ് അയച്ചു.
കഴിഞ്ഞ ദിവസം കലാഭവൻ സോബിയടക്കമുള്ളവരെ സിബിഐ നുണ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണു വീണ്ടും നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്നാണു സിബിഐ നോട്ടീസിൽ പറയുന്നത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിൽ സ്വർണക്കടത്തുകാർക്കു ബന്ധമുണ്ടെന്ന് അപകടം നടന്ന് അല്പ സമയത്തിനുള്ളിൽ ഇവിടെയെത്തിയ കലാഭവൻ സോബി ആരോപിച്ചിരുന്നു.