ലൈഫ് മിഷൻ: സിബിഐ സംഘം വടക്കാഞ്ചേരിയിൽ
Tuesday, September 29, 2020 12:33 AM IST
വടക്കാഞ്ചേരി: ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സിബിഐ സംഘം വടക്കാഞ്ചേരി നഗരസഭാ ഓഫീസിലെത്തി നിർണായക രേഖകൾ കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയാണ് കൊച്ചി സിബിഐ യൂണിറ്റിലെ സിഐ ജോൺസന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നഗരസഭാ ഓഫീസിലെത്തി രണ്ടു മണിക്കൂറുകളോളം പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തത്.