അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസരം അഞ്ചുവരെ
Wednesday, September 30, 2020 12:23 AM IST
തിരുവനന്തപുരം: കേരള ആർകിടെക്ചർ/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനു പുതുതായി ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ പരിഹരിക്കുന്നതിനുമുള്ള അവസരം അഞ്ചിനു വൈകുന്നേരം നാലു വരെ അവസരമുണ്ടായിരിക്കും.
അപേക്ഷകരുടെ പ്രൊഫൈൽ പേജിൽ ദൃശ്യമായ വിവരങ്ങൾ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ അഞ്ചിനു വൈകുന്നേരം നാലിനകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, അഞ്ചാം നില, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാൽ മുഖേനയോ ഇമെയിലായോ എത്തിക്കണം. അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ അയയ്ക്കേണ്ടതില്ല. ഫോണ്‍: 0471-2525300.