സ്റ്റേ​റ്റ് സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യി​ൽ കോ​ഴ്സു​ക​ൾ
Thursday, October 22, 2020 11:26 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ഡ​​​മി കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ്രി​​​ലിം​​​സ് കം ​​​മെ​​​യി​​​ൻ​​​സ് കോ​​​ഴ്സും ഹൈ​​​സ്കൂ​​​ൾ, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ടാ​​​ല​​​ന്‍റ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ്/ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ കോ​​​ഴ്സു​​​ക​​​ളും ആ​​​രം​​​ഭി​​​ക്കു​​​ന്നു. കോ​​​വി​​​ഡ് വ്യാ​​​പ​​​ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് ക്ലാ​​​സു​​​ക​​​ൾ.

അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, പൊ​​​ന്നാ​​​നി, ക​​​ല്ല്യാ​​​ശേ​​​രി, മൂ​​​വാ​​​റ്റു​​​പു​​​ഴ, കൊ​​​ല്ലം എ​​​ന്നീ ഉ​​​പ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ത്രി​​​വ​​​ത്സ​​​ര പ​​​രി​​​ശീ​​​ല​​​നം. ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ ക്ലാ​​​സു​​​ക​​​ൾ തു​​​ട​​​ങ്ങും. പൊ​​​തു അ​​​വ​​​ധി ദി​​​വ​​​സ​​​മൊ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലും ര​​​ണ്ടാം ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​ത് മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം നാ​​​ലു വ​​​രെ​​​യാ​​​ണ് ക്ലാ​​​സു​​​ക​​​ൾ. ഒ​​​ന്നാം വ​​​ർ​​​ഷ​​​ത്തി​​​ൽ 13,900 രൂ​​​പ​​​യും ര​​​ണ്ടും മൂ​​​ന്നും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 17,850 രൂ​​​പ​​​യും ആ​​​ണ് ഫീ​​​സ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ണ​​​ന്ത​​​ല അം​​​ബേ​​​ദ്ക്ക​​​ർ ഭ​​​വ​​​നി​​​ലെ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ലും കാ​​​ഞ്ഞ​​​ങ്ങാ​​​ട്, ക​​​ല്ല്യാ​​​ശേ​​​രി, കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, ഐ.​​​സി.​​​എ​​​സ്.​​​ആ​​​ർ പൊ​​​ന്നാ​​​നി, ആ​​​ളൂ​​​ർ, മൂ​​​വാ​​​റ്റു​​​പു​​​ഴ, ചെ​​​ങ്ങ​​​ന്നൂ​​​ർ, കോ​​​ന്നി, കൊ​​​ല്ലം ഉ​​​പ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് ഹൈ​​​സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ടാ​​​ല​​​ന്‍റ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ഴ്സും ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​ർ​​​വീ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ കോ​​​ഴ്സും ന​​​ട​​​ത്തു​​​ക. ന​​​വം​​​ബ​​​ർ ഒ​​​ന്ന് മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ​​​യാ​​​ണ് കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. അ​​​പേ​​​ക്ഷാ​​​ഫോം www.ccek.org, www.kscsa.org ൽ ​​​ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ൾ 31 വ​​​രെ അ​​​ത​​​ത് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ട് ന​​​ൽ​​​കാം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഇ​​​ല്ല. ഫീ​​​സ് 27 മു​​​ത​​​ൽ 31 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കാം.


കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 0471 2313065, 2311654, 8281098864, 8281098863, ക​​​ല്ല്യാ​​​ശേ​​​രി 8281098875, കാ​​​ഞ്ഞ​​​ങ്ങാ​​​ട് 8281098876, കോ​​​ഴി​​​ക്കോ​​​ട് 0495 2386400, 8281098870, പാ​​​ല​​​ക്കാ​​​ട് 0491 2576100, 8281098869, പൊ​​​ന്നാ​​​നി 0494 2665489, 8281098868, ആ​​​ളൂ​​​ർ 8281098874, മൂ​​​വാ​​​റ്റു​​​പു​​​ഴ 8281098873, ചെ​​​ങ്ങ​​​ന്നൂ​​​ർ 8281098871, കോ​​​ന്നി 8281098872, കൊ​​​ല്ലം 9446772334.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.