ഡോ. ഏബ്രഹാം ജോർജ് ഐഐടി ഖരഗ്പൂർ ആർക്കിടെക്ചർ മേധാവി
Tuesday, October 27, 2020 1:15 AM IST
തിരുവനന്തപുരം: ഐഐടി ഖരഗ്പൂർ ആർക്കിടെക്ചർ ആൻഡ് റീജണൽ പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് മേധാവിയായി ഡോ. ഏബ്രഹാം ജോർജ് നിയമിതനായി. കോളജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരം (സിഇടി) യിൽ നിന്നും ഒന്നാം റാങ്കോടെ ആർക്കിടെക്ചറിൽ ബിരുദം നേടിയ ഇദ്ദേഹം ന്യൂയോർക്കിലെ കോൺവെൽ യൂണിവേഴ്സിറ്റി ഫുൾ ബ്രൈറ്റ് ഫെലോ കൂടിയാണ്. ചെങ്ങന്നൂർ, നാവുങ്കുഴ പരേതരായ ഡോ. കുരുവിള ജോർജിന്റെയും ചെല്ലമ്മയുടെയും മകനാണ്. സൂസൻ ഏബ്രഹാമാണു ഭാര്യ. മക്കൾ: ആൻ ഏബ്രഹാം , എവ്ലിൻ ഏബ്രഹാം.