സംവരണത്തില്‍ ചിലരുടെ നിലപാട് അധാര്‍മികമെന്ന്
Thursday, October 29, 2020 12:28 AM IST
കൊച്ചി: സാമുദായിക സംവരണ വിഷയത്തില്‍ മുസ് ലിം സംഘടനകളുടെ നിലപാട് അധാര്‍മികമെന്നു കേരള യുണെെറ്റഡ് ക്രിസ്ത്യന്‍ ഓര്ഗനൈസേഷന് പ്രസിഡന്റ് ജേക്കബ് തോമസ്. കൊച്ചിയില്‍ നടന്ന വിവിധ ക്രൈസ്തവ സംഘടനകളുടെ സംയുക്ത യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിനു കൂടി അവകാശപ്പെട്ട ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 ശതമാനം ആനുകൂല്യങ്ങളും ഇപ്പോള്‍തന്നെ ഇരുമുന്നണികളിലും സംഘടിത രാഷ്്ട്രീയ സ്വാധീനം ചെലുത്തി മുസ്ലിം സമുദായം കൈവശപ്പെടുത്തിയിരിക്കുന്നു. സംവരണേതരസമുദായ വിഷയങ്ങളില്‍ സാമൂഹ്യനീതി എന്ന നിലപാടിന് പുല്ലുവില കല്പിച്ച് അവര്‍ നടത്തുന്ന പ്രസ്താവനകള്‍ അനവസരത്തിലുള്ളതും അപക്വവുമാണ്.
ചില പിന്നാക്ക വിഭാഗങ്ങള്‍ ഇവരുടെ ചതിയില്‍ വീണ് പോയത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കേരള യുണൈറ്റഡ് ക്രിസ്ത്യന്‍ ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ജോണ്സണ് മാമ്മന്‍, കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ്, ഷേര്‍വിന്‍ ജേക്കബ്, ബിനു ചാക്കോ, വില്‍സണ്‍ മെച്ചേരി, ബെന്നി മാത്യു, ഷിജു കിരിക്കാടന്‍, ശാന്തമ്മ ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.