പിന്തുണ തേടി എം.പി. ജോസഫ് പാണക്കാട്ടെത്തി
Saturday, October 31, 2020 2:06 AM IST
മലപ്പുറം: കെ.എം. മാണിയുടെ മരുമകൻ എം.പി. ജോസഫ് ഇന്നലെ പാണക്കാട്ടെത്തി. ഉച്ചയ്ക്ക് 11.15ഓടെയാണ് അദ്ദേഹം പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിലെത്തിയത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എംഎൽഎമാരായ പി. അബ്ദുൾ ഹമീദ്, മഞ്ഞളാംകുഴി അലി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
യുഡിഎഫിന്റെ വിജയത്തിനായി മുന്നണിയിലെ എല്ലാ പാർട്ടികളും ഒന്നായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.