കെഎസ്എഫ്ഇ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; രണ്ട് ഓഫീസുകളിൽ ക്രമക്കേട് കണ്ടെത്തി
Saturday, November 28, 2020 12:36 AM IST
കണ്ണൂര്‍: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ ചിട്ടികൾ സംബന്ധിച്ച പരാതിയിൽ സംസ്ഥാന വ്യാപകമായി ശാഖകളിൽ റെയ്ഡ്. കണ്ണൂരിലെ കാൾടെക്സ്, താഴെ ചൊവ്വ എന്നിവിടങ്ങളിലെ ശാഖകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.
കെഎസ്എഫിഇ ചിട്ടികൾ തുടങ്ങുന്നതിലും നടത്തിപ്പിലും ക്രമക്കേടുകളും തട്ടിപ്പും നടക്കുന്നെന്ന് കാണിച്ച് വിജിലൻസ് ഡയറക്ടർക്കു ലഭിച്ച പരാതിയെ തുടർന്നായിരുന്നു പരിശോധന. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഇന്‍സ്പെക്ടര്‍ ടി.പി. സുമേഷ്, ഗസറ്റഡ് ഉദ്യോഗസ്ഥരായ പഴശി മൈനര്‍ ഇറിഗേഷന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.