വിപിഎസ് ലേക്ക്ഷോറില്‍ സ്ട്രോക് കെയര്‍ പ്രോഗ്രാം
Monday, November 30, 2020 11:11 PM IST
കൊച്ചി: മസ്തിഷ്ക്കാഘാതം വരുന്നവര്‍ക്ക് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുന്നതിന് വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ കോംപ്രിഹെന്‍സീവ് സ്ട്രോക് കെയര്‍ പ്രോഗ്രാം ആരംഭിച്ചു. ഇതനുസരിച്ച് മസ്തിഷ്ക്കാഘാത (സ്ട്രോക്ക്) ലക്ഷണവുമായി ഒരു രോഗി അത്യാഹിതവിഭാഗത്തില്‍ എത്തിയാലുടന്‍ റാപ്പിഡ് 6 എന്നു പേരിട്ടിരിക്കുന്ന പുതിയ കോഡ് അനൗണ്‍സ് ചെയ്യുകയും ഉടൻ ന്യൂറോളജിസ്റ്റ്, ഇആര്‍ ഫിസിഷ്യന്‍, അനസ്തേഷ്യോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ന്യൂറോ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റ്, നഴ്സിംഗ് സൂപ്പര്‍വൈസര്‍, സ്ട്രോക് പരിചരണ നഴ്സ്, കാത്ത് ലാബ് ടെക്നിഷ്യന്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ 1800 313 6775 .