കോവിഡിനെയല്ല, ജനങ്ങളെയാണ് മുഖ്യമന്ത്രിക്കു ഭയം: എം.എം.ഹസന്
Sunday, December 6, 2020 12:01 AM IST
കോഴിക്കോട്: കോവിഡിനെ ഭയന്നല്ല, ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി സമൂഹത്തില്‍ ഇറങ്ങാത്തതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്. വികസനത്തിന് ഒരു വോട്ട് എന്ന എല്‍ഡിഎഫ് മുദ്രാവാക്യം ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള് ജനങ്ങളെ നേരിടാന്‍ എല്‍ഡിഎഫ് നേതാക്കള്‍ക്കും മടിയാണ്. അഴിമതികൊണ്ട് ഇടതു സര്‍ക്കാര്‍ വികൃതമായി മാറി.
യുഡിഎഫ് വിജയിച്ചാല്‍ ലൈഫ്മിഷന് ഉള്‍പ്പെടെയുള്ള പദ്ധതികളെ പിരിച്ച് വിട്ട് അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കും. വര്‍ഗീയ ധ്രുവീകരണത്തിലൂടെ ജനങ്ങളുടെ മനസില്‍ സ്ഥാനം പിടിക്കുന്ന ബിജെപി തന്ത്രമാണ് സിപിഎം കേരളത്തില്‍ പയറ്റുന്നത്. തെരഞ്ഞെടുപ്പു കഴിയുമ്പോഴേക്കും എല്‍ഡിഎഫ് കേരളത്തില്‍ അപ്രസക്തമാകും.
വെല്‍ഫെയര്‍പാര്‍ട്ടിയുമായി യുഡിഎഫിന് സഖ്യമില്ല. അതേസമയം പ്രദേശിക നീക്കുപോക്കിന് അനുവാദം നല്‍കിയിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും നിയമസഭാതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വേണമോയെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ഹസന് പറഞ്ഞു.