പ്രാക്തന ഗോത്രവിഭാഗങ്ങളിലെ 125 പേർക്കു പോലീസിൽ നിയമനം
Sunday, January 17, 2021 12:30 AM IST
തിരുവനന്തപുരം: പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലെ വനാന്തരങ്ങളിൽ താമസിക്കുന്ന പ്രാക്തന ഗോത്രവിഭാഗങ്ങളിലെ 125 യുവതീയുവാക്കൾക്ക് പിഎസ്സി പ്രത്യേക തെരഞ്ഞെടുപ്പിലൂടെ പോലീസ് സേനയിലേക്കു നിയമനശിപാർശ നൽകി.
വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെന്റ് കോളനികളിൽ താമസിക്കുന്ന പട്ടികവർഗ യുവതീയുവാക്കൾക്കു വേണ്ടിയുള്ള പ്രത്യേക തെരഞ്ഞെടുപ്പിലാണ് നിയമനശിപാർശ നടത്തിയത്.