റെജി ജോസഫിന് കർഷകഭാരതി അവാർഡ്
Thursday, January 21, 2021 12:07 AM IST
തിരുവനന്തപുരം: മികച്ച കാർഷിക റിപ്പോർട്ടിംഗിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആർ ഹേലി സ്മാരക കർഷകഭാരതി അവാർഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അർഹനായി. ഒരു ലക്ഷം രൂപയും സ്വർണമെഡലും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ദീപികയിലും ദീപികയുടെ കാർഷിക മാസികയായ കർഷകനിലും പ്രസിദ്ധീകരിച്ച വിവിധ റിപ്പോർട്ടുകളുമാണു പരിഗണിച്ചത്.
ദൃശ്യമാധ്യമ വിഭാഗത്തിൽ ഇടുക്കി വിഷനിലെ ജോബിൻ കെ. മാണിക്കും നവമാധ്യമത്തിൽ ഡോ. എം. മുഹമ്മദ് ആസിഫിനുമാണ് അവാർഡ്.
തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര കാർഷിക ശിൽപശാല വൈഗ 2021 നോടനുബന്ധിച്ച് ഫെബ്രുവരി 14ന് അവാർഡ് സമ്മാനിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ് റെജി ജോസഫ്. ഭാര്യ ആഷ് ലി മക്കൾ: ആഗ്നസ്, അൽഫോൻസ്.