ലഹരി ഉപയോഗത്തില്‍ കുറവില്ല; കഴിഞ്ഞ വര്‍ഷം പിടികൂടിയത് 2939 കിലോ കഞ്ചാവ്
Friday, January 22, 2021 12:37 AM IST
കൊച്ചി: കോവിഡ് വ്യാപനത്തിനിടയിലും സംസ്ഥാനത്ത് ലഹരി ഉപയോഗത്തില്‍ കുറവില്ല. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം വിവിധ ജില്ലകളില്‍ നിന്നായി പിടികൂടിയത് 2938.913 കിലോ കഞ്ചാവാണ്.
ലോക്ക്ഡൗണ്‍ കലയളവിലും വര്‍തോതില്‍ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ മാത്രമായി പിടികൂടിയത് 509.6575 കിലോ കഞ്ചാവാണ്. കൂടുതലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വില്പ്പനയ്ക്കെത്തിച്ചവയാണ്. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിമുക്ത കാമ്പയിനുകള്‍ ഉള്‍പ്പെടെ നടത്തുമ്പോഴും വര്‍ധിച്ചുവരുന്ന ഇത്തരം വസ്തുക്കളുടെ ഉപയോഗം ആശങ്ക ജനിപ്പിക്കുന്നതാണെന്ന് അധികൃതര്‍ പറയുന്നു.