സർക്കാർ ഐടിഐകളിൽ പ്രവേശനം
Tuesday, January 26, 2021 12:42 AM IST
തിരുവനന്തപുരം: സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എസ് സി വി ടി)യുടെ പാഠ്യപദ്ധതി അനുസരിച്ച് പുതുതായി ആരംഭിക്കുന്ന അഞ്ച് പുതിയ സർക്കാർ ഐ ടി ഐ കളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പുതിയ ഐടിഐകളും അവിടേക്കുള്ള പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ. ഗവ. ഐടിഐ പോരുവഴി,കൊല്ലം (ഐടിഐ ചന്ദനത്തോപ്പ്, ഐടിഐ തേവലക്കര, പോരുവഴി ഗ്രാമപഞ്ചായത്ത് ഓഫീസ്9446592202) ഗവ.ഐടിഐ കുളത്തുപ്പുഴ, കൊല്ലം. (ആർ പി എൽ എസ്റ്റേറ്റ് ഓഫീസ്, ഐ.ടി.ഐ ഇളമാട്, 0474 2671715).
ഗവ.ഐടിഐ ഏലപ്പാറ, ഇടുക്കി (ഐടിഐ കട്ടപ്പന, ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്, കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, 04868272216) ഗവ.ഐടിഐ കരുണാപുരം, ഇടുക്കി (ഐടിഐ കട്ടപ്പന, ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്, കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, 04868272216).
ഗവ.ഐടിഐ വാഴക്കാട്, മലപ്പുറം (വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, ഐടിഐ അരീക്കോട്, വാഴക്കാട് ദാറുൽ ഉലും കോംപ്ലക്സ്, ഗവ.ഐടിഐ വാഴക്കാട് താല്ക്കാലിക കെട്ടിടം) 04832850238, 8547329954.
പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി അഞ്ച്. ഐ ടി ഐ കളിലെ ട്രേഡ്, യൂണിറ്റ്, വിദ്യാഭ്യാസയോഗ്യത എന്നിവയടങ്ങിയ പ്രോസ്പെക്ടസ്, അപേക്ഷാഫോം എന്നിവ https://det.keral a.go v.in ൽ ലഭിക്കും.