ക്രിസ്ത്യന്‍ സെമിത്തേരി നിയമം: സർക്കാർ കൂടുതല്‍ സമയം തേടി
Wednesday, February 24, 2021 11:50 PM IST
കൊച്ചി: ഓര്‍ത്തഡോക്സ് -യാക്കോബായ സഭാ തര്‍ക്കത്തെത്തുടര്‍ന്നു പള്ളി സെമിത്തേരികളില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതു തടസപ്പെടാതിരിക്കാന്‍ കൊണ്ടുവന്ന കേരള ക്രിസ്ത്യന്‍ സെമിത്തേരി നിയമത്തിനെതിരേയുള്ള ഹര്‍ജിയില്‍ വിശദീകരണത്തിനു സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
യാക്കോബായ വിഭാഗത്തിലെ ഇടവകാംഗങ്ങള്‍ മരിച്ചാല്‍ സഭാതര്‍ക്കം കണക്കിലെടുക്കാതെ സെമിത്തേരിയില്‍ സംസ്കരിക്കണമെന്നാണു 2020 ഫെബ്രുവരി 18നു സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ പറയുന്നത്. സഭാ തര്‍ക്കത്തിലെ സുപ്രീം കോടതി വിധിക്കെതിരായ നിയമം റദ്ദാക്കണമെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ഹര്‍ജിയിലെ ആവശ്യം.