എയ്ഡഡ് കോളജുകളിൽ 44 അനധ്യാപക തസ്തികകൾ
Thursday, February 25, 2021 2:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 11 എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 44 അനധ്യാപക തസ്തികകളും അഞ്ചു ഹയർസെക്കൻഡറി സ്കൂളുകളിൽ 33 അധ്യാപക തസ്തികകളും അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എയ്ഡഡ് കോളജുകളിലെ അനധ്യാപക തസ്തികകളിൽ 33 എണ്ണം സ്ഥിരവും 11 എണ്ണം ദിവസവേതന അടിസ്ഥാനത്തിലുമാണ്.
എല്ലാ കോളജിലും ഒന്നു വീതം ഹെഡ് അക്കൗണ്ടന്റ്, ക്ലർക്ക്, ലൈബ്രേറിയൻ, ഓഫീസ് അറ്റൻഡന്റ് തസ്തികകളാണ് അനുവദിച്ചത്. ഇതിൽ ഓഫിസ് അറ്റൻഡന്റിന്റെ നിയമനം മാത്രം ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും.