കേരള ട്രാവല്‍ മാര്‍ട്ട് ഇന്ന് സമാപിക്കും
Friday, March 5, 2021 12:36 AM IST
കൊച്ചി: അഞ്ചു ദിവസം നീണ്ട കേരള ട്രാവല്‍ മാര്‍ട്ടിന്റെ വെര്‍ച്വല്‍ ലക്കത്തിന് ഇന്ന് സമാപനമാകും. ഇന്ത്യയടക്കം 41 രാജ്യങ്ങളില്‍ നിന്നായി 700 ലധികം ബയേഴ്സാണ് കെടിഎമ്മില്‍ പങ്കെടുത്തത്. സംസ്ഥാന ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് മുഖ്യാതിഥിയാകുന്ന സമാപന സമ്മേളനത്തില്‍ കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം ആധ്യക്ഷത വഹിക്കും. സംസ്ഥാന ടൂറിസം ഡയറക്ടര്‍ വി.ആര്. കൃഷ്ണതേജ് മുഖ്യപ്രഭാഷണം നടത്തും. കെടിഎം മുന്‍ പ്രസിഡന്റുമാരായ അബ്രഹാം ജോര്‍ജ്, ജോസ് ഡോമിനിക്, ഇ.എം. നജീബ്, റിയാസ് അഹമ്മദ് എന്നിവര്‍ പ്രസംഗിക്കും. കെടിഎം സെക്രട്ടറി ജോസ് പ്രദീപ് സ്വാഗതവും, വൈസ് പ്രസിഡന്റ് എസ്. സ്വാമിനാഥന് നന്ദിയും പറയും.
വൈകിട്ട് അഞ്ച് മുതല്‍ പത്ത് വരെ https://www.keralatra velmart.org/GuestSignUp എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് വെര്‍ച്വല്‍ കെടിഎം കാണാനും സെല്ലേഴ്സുമായി ആശയവിനിമയം നടത്താനും സാധിക്കും.