കേരളത്തിലും ആശങ്ക; ഇന്നലെ 4,353 പേ​​​ർ​​​ക്കു രോ​​​ഗം
Friday, April 9, 2021 3:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ഫ​​​ക്ട് ക​​​ണ്ടു തു​​​ട​​​ങ്ങി. സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ കു​​​തി​​​ച്ചു​​​യ​​​രു​​​ന്നു. ഇ​​​ന്ന​​​ലെ 4,353 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി 24 നു ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് പ്ര​​​തി​​​ദി​​​ന കേ​​​സു​​​ക​​​ൾ 4,000 നു ​​​മു​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഒ​​​രു മാ​​​സ​​​ത്തി​​​നു​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച ആ​​​യി​​​രു​​​ന്നു പ്ര​​​തി​​​ദി​​​ന കേ​​​സു​​​ക​​​ൾ മൂ​​​വാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​ത്. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​തു നാ​​​ലാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​ത് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ന്‍റെ വ്യ​​​ക്ത​​​മാ​​​യ സൂ​​​ച​​​ന​​​യാ​​​ണ്. വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ കു​​​തി​​​ച്ചു ക​​​യ​​​റു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യും ഉ​​​യ​​​രു​​​ക​​​യാ​​​ണ്.

ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്കും ഉ​​​യ​​​ർ​​​ന്നു തു​​ട​​ങ്ങി. ഇ​​​ന്ന​​​ലെ 63,901 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ 6.81 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ മാ​​​സം പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ എ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ത് അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​ത് തീ​​​വ്ര​​​വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​യാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ 2,205 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 18 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 4,728 ആ​​​യി. 25 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. നി​​​ല​​​വി​​​ൽ 33,621 പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്. ഇ​​​തു​​​വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ 11,48,947 പേ​​​ർ​​​ക്കാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 654, കോ​​​ഴി​​​ക്കോ​​​ട് 453, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 444, തൃ​​​ശൂ​​​ർ 393, മ​​​ല​​​പ്പു​​​റം 359, ക​​​ണ്ണൂ​​​ർ 334, കോ​​​ട്ട​​​യം 324, കൊ​​​ല്ലം 279, ആ​​​ല​​​പ്പു​​​ഴ 241, കാ​​​സ​​​ർ​​​ഗോ​​​ഡ് 234, പാ​​​ല​​​ക്കാ​​​ട് 190, വ​​​യ​​​നാ​​​ട് 176, പ​​​ത്ത​​​നം​​​തി​​​ട്ട 147, ഇ​​​ടു​​​ക്കി 125.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ൽ മാറ്റമില്ല

തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ദേ​​ശ​​ത്തുനി​​ന്നും മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽനി​​ന്നും കേ​​ര​​ള​​ത്തി​​ലെ​​ത്തു​​ന്ന​​വ​​രു​​ടെ കാ​​ര്യ​​ത്തി​​ൽ നേ​​ര​​ത്തെ​​യു​​ള്ള കോ​​വി​​ഡ് പ്രോ​​ട്ടോ​​ക്കോ​​ളി​​ൽ സം​​സ്ഥാ​​നം മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നു ചീ​​ഫ് സെ​​ക്ര​​ട്ട​​റി ഡോ. ​​വി.​​പി. ജോ​​യ് അ​​റി​​യി​​ച്ചു. മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽനി​​ന്നു കേ​​ര​​ള​​ത്തി​​ലേ​​ക്ക് വ​​രു​​ന്ന​​വ​​ർ ഒ​​രാ​​ഴ്ച ക്വാ​​റ​​ന്‍റൈ​​നി​​ൽ ക​​ഴി​​യു​ക ത​ന്നെ വേ​ണം.

നേ​​ര​​ത്തേ​​യു​​ള്ള ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽനി​​ന്നു വ​​രു​​ന്ന, ഏ​​ഴു ദി​​വ​​സ​​ത്തി​​ന​​കം കേ​​ര​​ള​​ത്തി​​ൽനി​​ന്ന് മ​​ട​​ങ്ങിപ്പോ​​കു​​ന്ന​​വ​​ർ, ക്വാ​​റ​​ന്‍റൈ​​നി​​ൽ ക​​ഴി​​യേ​​ണ്ട​​തി​​ല്ല.

എ​ന്നാ​ൽ, ഏ​​ഴു ദി​​വ​​സ​​ത്തി​​ൽ കൂ​​ടു​​ത​​ൽ ഇ​​വി​​ടെ ക​​ഴി​​യു​​ന്നു​​ണ്ടെ​​ങ്കി​​ൽ ആ​​ദ്യ​​ത്തെ ഏ​​ഴു ദി​​വ​​സം ക്വാ​​റ​​ന്‍റൈ​​നി​​ൽ ക​​ഴി​​യേ​​ണ്ട​​തു​​ണ്ട്. എ​​ട്ടാം ദി​​വ​​സം ആ​​ർ​​ടി​​പി​​സി​​ആ​​ർ ടെ​​സ്റ്റ് ന​​ട​​ത്തി രോ​​ഗ​​മി​​ല്ലെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തു​ക​യും വേ​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.