മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിന്റെ തിളക്കത്തിൽ
Tuesday, April 13, 2021 1:00 AM IST
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഇക്കൊല്ലവും റാങ്കിന്റെതിളക്കത്തിൽ. മഹാത്മാഗാന്ധി യൂണിവഴ്സിറ്റിയുടെ ഈ വർഷത്തെ എംബിഎ പരീക്ഷയിൽ മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയാന റെജി മൂന്നാം റാങ്കും അമൽ ജോസഫ് ഏഴാം റാങ്കും കരസ്ഥമാക്കി.
കോതമംഗലം കരിപ്പാകുടി റെജിയുടെയും റീനയുടെയും മകളാണ് ഡയാന. കട്ടപ്പന നരിയന്പാറ ഇടശേരിയിൽ ഇ.എം. ജോസഫിന്റെയും ബീനയുടെയും മകനാണ് അമൽ ജോസഫ്.