54 തസ്തികകളിലേക്കു പിഎസ്സി വിജ്ഞാപനം വരുന്നു
Tuesday, April 20, 2021 12:02 AM IST
തിരുവനന്തപുരം: 54 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
അസിസ്റ്റന്റ് പ്രഫസർ (കൗമാര ഭൃത്യ, രോഗനിധാൻ, ശാലക്യതന്ത്ര, ശല്യതന്ത്ര, പ്രസൂതി ആൻഡ് സ്ത്രീരോഗ്, ദ്രവ്യഗുണ, സ്വസ്ഥവൃത, കായ ചികിത്സ, ക്രിയാശരീർ, രചനശരിർ, അഗധതന്ത്ര ആന്റ് വിധി ആയുർവേദ), നഴ്സിംഗ് ട്യൂട്ടർ, സ്റ്റേറ്റ് ടാക്സ് ഓഫീസർ, അസിസ്റ്റന്റ് എൻജിനിയർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ജൂനിയർ മാനേജർ (അക്കൗണ്ട്സ്) ലക്ചർ ഗ്രേഡ് രണ്ട് (ഹോം സയൻസ്), റിസർച്ച് അസിസ്റ്റന്റ്, ആർട്ടിസ്റ്റ്, ജൂണിയർ ഹെൽത് ഇൻ ഗ്രേഡ് 2, അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ഓവർസിയർ ഗ്രേഡ് മൂന്ന്, ഡ്രാഫ്സ്റ്റ്മാൻ ഗ്രേഡ് 3, ബീ കീപ്പിംഗ് ഫീൽഡ് മാൻ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി ടു മാനേജിംഗ് ഡയറക്ടർ, ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ ടൈപ്പിസ്റ്റ് ക്ലാർക്ക്, ജൂണിയർ ക്ലാർക്ക്, മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ, സർജന്റ്, ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, അറ്റൻഡർ, ക്ലാർക്ക്, അസിസ്റ്റന്റ് പ്രഫസർ(ഫിസിയോളജി, ബയോകെമിസ്ട്രി, അനാട്ടമി, ന്യൂറോളജി, മെഡിക്കൽ ഗാസ്ട്രോ എൻഡോളജി, പീഡിയാട്രിക് സർജറി, പിഡോഡോന്റിക്സ്, ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി), അസിസ്റ്റന്റ് സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, മാനേജർ, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ, ഫീൽഡ് ഓഫീസർ, ഹൈസ്കൂൾ ടീച്ചർ(അറബിക്) തുടങ്ങിയ തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.