അനുമതിയില്ലാത്ത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കണമെന്നു ഹൈക്കോടതി
Friday, April 23, 2021 12:23 AM IST
കൊച്ചി: സംസ്ഥാനത്ത് ലൈസൻസോ അനുമതിയോ ഇല്ലാതെ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും പിടിച്ചെടുക്കുന്ന ഹൗസ് ബോട്ടുകൾ സൂക്ഷിക്കാൻ കഴിയുന്ന യാർഡ് ആറുമാസത്തിനകം തയാറാക്കണമെന്നും കേരള മാരിടൈം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി.
പുന്നമട കായലിലും വേന്പനാട് കായലിലും അനധികൃതമായി സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിലെ ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് എൻ. നഗരേഷിന്റെ ഉത്തരവ്.