പ്രവേശനോത്സവം നാളെ
Monday, May 31, 2021 1:30 AM IST
തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷത്തിനു തുടക്കംകുറിച്ച് സംസ്ഥാനതല പ്രവേശനോത്സവം നാളെ രാവിലെ 8.30ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.ചടങ്ങില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 30ല്‍ താഴെ ആളുകള്‍ മാത്രമേ പങ്കെടുക്കൂ എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡ് എല്ലാ കുട്ടികളുടെയും വീടുകളില്‍ അധ്യാപകര്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നതു തെറ്റായ വ്യാഖ്യാനമാണെന്നും മന്ത്രി പറഞ്ഞു. ആശംസാ കാര്‍ഡ് കുട്ടികളില്‍ എത്തണമെന്നു മാത്രം. അവ തപാലില്‍ അയയ്ക്കാവുന്നതാണ്. കുട്ടികളുടെ വാട്സാപ് ഗ്രൂപ്പുകളിലും ഇടാം. പാഠപുസ്തകം വാങ്ങാന്‍ രക്ഷിതാക്കള്‍ എത്തുമ്പോള്‍ കൈമാറിയാലും മതി- മന്ത്രി വ്യക്തമാക്കി.