ഉദ്യോഗസ്ഥര്‍ മണ്ണിലേക്കിറങ്ങണം: കൃഷിമന്ത്രി പ്രസാദ്
Saturday, September 25, 2021 12:47 AM IST
കോഴിക്കോട്: കൃഷിഭവനുകള്‍ കുടുതല്‍ കര്ഷകസൗഹൃദമാകണമെന്ന് മന്ത്രി പി. പ്രസാദ്. കൃഷി വകുപ്പുദ്യോഗസ്ഥര്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഓഫീസ്, ഫയല്‍ എന്നതിനപ്പുറം വയല്‍, കൃഷിയിടം എന്നിവയ്ക്കും പ്രാധാന്യം വേണം-മന്ത്രി പറഞ്ഞു.