ഹർത്താൽ നാളെ ആറുമുതൽ ആറുവരെ
Sunday, September 26, 2021 12:45 AM IST
തിരുവനന്തപുരം: നാളെ രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ഹർത്താൽ. ആശുപത്രി, പാൽ, പത്രം, മെഡിക്കൽ സ്റ്റോറുകൾ, വിമാനത്താവളങ്ങളിലേക്കുള്ള യാത്ര എന്നിവയെ ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
ബിഎംഎസ് ഒഴികെ മറ്റെല്ലാ സർവീസ് സംഘടനകളും ട്രേഡ് യൂണിയനുകളും ഹർത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങൾ തടയാൻ നിർദേശം നൽകിയിട്ടില്ലെന്നും എന്നാൽ, എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും സമര സമിതി അഭ്യർഥിച്ചു.
പരീക്ഷകൾ മാറ്റി
കോട്ടയം: എംജി, കേരള, കാലി ക്കട്ട്, കണ്ണൂർ യൂണിവേഴ്സിറ്റികളിൽ നാളെ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.