ഡോ. സിബി മാത്യു പീടികയിൽ ഐതപ്പെ രൂപത ബിഷപ്പായി അഭിഷിക്തനായി
Sunday, September 26, 2021 10:15 PM IST
കോട്ടയം: പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ ബിഷപ്പായി ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ് സന്യാസ സമൂഹാംഗമായ ഡോ. സിബി മാത്യു പീടികയിൽ അഭിഷിക്തനായി.
ഐതപ്പെ രൂപതയുടെ ആറാമത് മെത്രാനാണ് ഡോ. സിബി പീടികയിൽ. ഐതപ്പെയിൽ നടന്ന മെത്രാഭിഷേക ശുശ്രൂഷകൾക്ക് പോർട്ട് മെർസ്ബി ആർച്ച്ബിഷപ് കർദിനാൾ ജോണ്‍ റിബാ മുഖ്യകാർമികത്വം വഹിച്ചു. മദാംഗ് ആർച്ച്ബിഷപ് ഡോ. ആന്റണ്‍ ബാൽ, ബരൈന ബിഷപ് ഡോ. ഓട്ടോ സെബാരി എന്നിവർ സഹകാർമികരായിരുന്നു.
2014ൽ പാപ്പുവ ന്യൂഗ്വിനിയയിലെത്തിയ അദ്ദേഹം വാനിമോ രൂപത വികാരി ജനറാൾ, വിവിധ സെമിനാരികളിൽ പ്രഫസർ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തുവരികെയാണ് ഐതപ്പെ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടത്. ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപ് സമൂഹമാണ് പാപ്പുവ ന്യൂഗ്വിനിയ.