സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം: ഒരു കുടുംബത്തിലെ മൂന്നുപേർ അറസ്റ്റിൽ
Saturday, October 16, 2021 1:09 AM IST
കോതമംഗലം: ചേലാട് പെരിയാര്‍വാലി കനാല്‍ ബണ്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം. സംഭവത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
ചേലാട് ഇരപ്പുങ്കല്‍ കവലയില്‍ സെവന് ആര്‍ട്സ് സ്റ്റുഡിയോ നടത്തുന്ന നിരവത്തുകണ്ടത്തില് പൗലോസിന്റെ മകന് എല്‍ദോസ് പോൾ (40) ആണു കഴിഞ്ഞ ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്.
മാലിപ്പാറ സ്വദേശികളും ചേലാട് പത്തിരിച്ചാല്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്നവരുമായ പുത്തന്‍പുരക്കല്‍ എല്‍ദോ (കൊച്ചാപ്പ-27), ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരാണ് അറസ്റ്റിലായത്.