സ്കൂളിൽ സുരക്ഷ ഉറപ്പാക്കണം: മന്ത്രി ശിവൻകുട്ടി
Sunday, October 17, 2021 11:58 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖ കർശനമായി പാലിക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ആവശ്യമായ സുരാക്ഷാ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്തുള്ള സ്കൂളുകളോ സ്ഥാപനങ്ങളോ കണ്ടെത്തി താത്കാലികമായി ക്ലാസ് നടത്തും. സ്കൂളുകളിൽ തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ലാസ് അനുവദിക്കില്ല. ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റോടു കൂടി മാത്രമേ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാവു എന്നും മന്ത്രി അറിയിച്ചു.