‘എല്ലാവർക്കും വഴിയിൽ കൊട്ടാനുള്ള ചെണ്ടയല്ല കോൺഗ്രസ്’: സതീശൻ
Wednesday, October 20, 2021 12:39 AM IST
കണ്ണൂർ: കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അവസരമെങ്കിലും കോൺഗ്രസ് പാർട്ടിക്ക് വിട്ടുതരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസി ജനറൽ സെക്രട്ടറിമാരുടെ ലിസ്റ്റ് ഇന്നദിവസം പ്രസിദ്ധീകരിക്കുമെന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് വഴിയിൽ കൊട്ടാനുള്ള ചെണ്ടയല്ല. തങ്ങളുടെ ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അവസരം തങ്ങൾക്ക് വിട്ടേക്കൂ. പ്രഖ്യാപിച്ചുകഴിഞ്ഞാൽ അതിന്റെ വിവരം മാധ്യമങ്ങൾക്കു നൽകുമെന്നും സതീശൻ പറഞ്ഞു.