വാട്ടർ ചാർജ് കുടിശിക അടയ്ക്കണം
Thursday, October 21, 2021 10:50 PM IST
തിരുവനന്തപുരം: വാട്ടർ ചാർജ് കുടിശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾ എത്രയും വേഗം കുടിശിക അടച്ചു തീർക്കണമെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു.
കൂടിയ തുക കുടിശികയുള്ള ഉപഭോക്താക്കൾക്ക് തുക ഒറ്റത്തവണ അടയ്ക്കാൻ സാധിക്കാതെവന്നാൽ ബന്ധപ്പെട്ട സബ് ഡിവിഷൻ /ഡിവിഷൻ/ സർക്കിൾ ഓഫീസിൽ നിന്ന് ഗഡുക്കളായി അടയ്ക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. https://epay.kwa.ker ala.gov.in എന്ന വെബ്സൈറ്റ് ലിങ്ക് വഴി ഓണ്‍ലൈൻ ആയും ബിബിപിഎസ് വഴി വിവിധ യുപിഐ ആപ്പുകൾ ഉപയോഗിച്ചും വാട്ടർ ചാർജ് അടയ്ക്കാം.
സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, അംഗൻവാടികൾ, ആശുപത്രികൾ തുടങ്ങിയവ, കുടിശിക ഉടൻ അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഗാർഹികേതര കണക്ഷനുകളുടെ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അടയ്ക്കാവുന്നതാണ്. വാട്ടർ ചാർജ് തുക അറിയിപ്പു ലഭിക്കാത്ത ഉപഭോക്താക്കൾക്ക് ഓഫീസുമായി ബന്ധപ്പെട്ടാൽ ഉടൻ കുടിശിക തുക അറിയാനുള്ള സൗകര്യം ലഭിക്കും.