ടീച്ചേഴ്സ് ഗിൽഡ് വടക്കൻ മേഖല നേതൃസംഗമം ബത്തേരിയിൽ
Wednesday, October 27, 2021 12:14 AM IST
കണ്ണൂർ: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നാളെ വടക്കൻ മേഖല നേതൃസംഗമം സുൽത്താൻ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ നടക്കും.
ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും. ബത്തേരി രൂപത കോർപറേറ്റ് മാനേജർ ഫാ.ജോർജ് കൊടാനൂർ മുഖ്യസന്ദേശം നൽകും. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിക്കും.
കണ്ണൂർ, തലശേരി, മാനന്തവാടി, ബത്തേരി , താമരശേരി, കോഴിക്കോട്, പാലക്കാട്, സുൽത്താൻ ബത്തേരി, തൃശൂർ, ഇരിങ്ങാലക്കുട തുടങ്ങിയ പത്ത് രൂപതകൾ ഉൾക്കൊള്ളുന്നതാണ് വടക്കൻമേഖല.
പുതിയ ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തിന്റെ ഘടനയുൾപ്പെടെയുള്ള കാതലായ മാറ്റങ്ങളെ വിഭാവനം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രതയോടെ ഈ വിഷയം കൈകാര്യം ചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കുകയും ശരിയായ ദിശ കുട്ടികൾക്കു കൈമാറുകയും ചെയ്യുക എന്നതാണ് മേഖല നേതൃസംഗമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.