ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്
Monday, November 29, 2021 1:47 AM IST
തിരുവനന്തപുരം: 2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കും.
മികച്ച നടൻ ജയസൂര്യ, നടി അന്ന ബെന്‍, സ്വഭാവ നടന് സുധീഷ്, സ്വഭാവനടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകന് ജിയോ ബേബി, മികച്ച സംവിധായകന് സിദ്ധാര്‍ത്ഥ ശിവ, എഡിറ്റര്‍ മഹേഷ് നാരായണന്, ഗായകന് ഷഹബാസ് അമന്, ഗായിക നിത്യ മാമ്മന്‍, പ്രത്യേക അവാര്‍ഡ് നേടിയ നഞ്ചിയമ്മ തുടങ്ങി 48 പേര് അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.
2020ലെ ചലച്ചിത്ര അവാര്‍ഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം വ്യവസായ മന്ത്രി പി.രാജീവ്, കൃഷി മന്ത്രി പി. പ്രസാദിന് നല്കി പ്രകാശനം ചെയ്യും. ഡിസംബര്‍ ഒമ്പതു മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (IDSFFK) യുടെ പോസ്റ്റർ പ്രകാശനം പൊതു മന്ത്രി വി.ശിവന്‍കുട്ടി മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നല്കി നിര്‍വഹിക്കും.