ഫെഡറൽ ബാങ്ക് റിട്ട. ഓഫീസേഴ്സ് ഫോറം ഭാരവാഹികൾ
Tuesday, November 30, 2021 12:34 AM IST
ആലുവ: ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഓഫീസേഴ്സ് ഫോറത്തിന്റെ 26-ാമത് ദേശീയ സമ്മേളനത്തിനു വർണാഭമായ തുടക്കം.
ഓൺലൈൻ ഹൈബ്രിഡ് മോഡിൽ 1500 ലേറെ പേർ പങ്കെടുത്ത ദേശീയ സമ്മേളനം ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഓഫീസേഴ്സ് ഫോറം പ്രസിഡന്റ് ടോം തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തോട് അനുബന്ധിച്ച് ദേശീയ ഭാരവാഹികളായി ടോം തോമസ്-പ്രസിഡന്റ്, വി.എം. രാജനാരായണൻ, ടി.വി. സുബ്ബറാവു, പോൾ ജോസ് മാത്യു-വൈസ് പ്രസിഡന്റുമാർ, കെ.ടി. തോമാച്ചൻ-ജനറൽ സെക്രട്ടറി, ജോർജ് സാം-ട്രഷറർ, പി.കെ. മുഹമ്മദ് അൻസാരി, വി.ഒ. പാപ്പച്ചൻ, എസ്. സത്യമൂർത്തി-ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.