ബ്രില്യന്റ് ഡയമണ്ട് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
Monday, December 6, 2021 12:48 AM IST
പാലാ: ബ്രില്ല്യന്റ് സ്റ്റഡി സെന്റർ പുതിയതായി പണിപൂർത്തിയാക്കിയ ഒന്നരലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയു ള്ള പുതിയ ബ്രില്ല്യന്റ് ഡയമണ്ട് ബ്ലോക്കിന്റെ വെഞ്ചരിപ്പ് കർമവും ഉദ്ഘാടനവും നടത്തപ്പെട്ടു.
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വെഞ്ചിരിപ്പു കർമം നിർവഹിച്ചു.
ആയിരത്തിലധികം വിദ്യാർഥികൾക്ക് ഒരേസമയം ഓണ്‍ ലൈൻ പരീക്ഷ എഴുതുവാനുള്ള കംപ്യൂട്ടർ ലാബും അന്‍പതിലധികം ഡിജിറ്റൽ ക്ലാസ് റൂമുകളും 2000ലധികം വിദ്യാർഥികളെ ഉൾകൊള്ളാവുന്ന ഓഡിറ്റോറിയവും ഈ ബ്ലോക്കിന്റെ പ്രത്യേകതയാണ്.