പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു
Wednesday, December 8, 2021 12:41 AM IST
തിരുവനന്തപുരം: നീറ്റ് പിജി അലോട്ട്മെന്റ് വൈകുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടാത്തതിൽ പ്രതിഷേധിച്ച് പിജി ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു.
ആരോഗ്യ മന്ത്രി വീണ ജോർജുമായി പിജി ഡോക്ടർമാർ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഇന്നു മുതൽ അത്യാഹിത വിഭാഗം ഡ്യൂട്ടികൾ ബഹിഷ്കരിക്കാനാണ് സർക്കാർ മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടർമാർ തീരുമാനിച്ചിരുന്നത്. സുപ്രീംകോടതി നിലപാടിനെ തുടർന്ന് നീറ്റ് പിജി അലോട്ട്മെന്റ് വൈകുന്നതാണ് ഡോക്ടർമാരുടെ പ്രതിഷേധത്തിനിടയാക്കിയത്.