പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് സംസ്ഥാന ക്യാന്പ് ചരൽക്കുന്നിൽ
Wednesday, December 8, 2021 11:24 PM IST
പത്തനംതിട്ട: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃത്വ പരിശീലന ക്യാന്പ് 10 മുതൽ 12 വരെ ചരൽക്കുന്ന് ക്യാന്പ് സെന്ററിൽ നടക്കും.
പ്രഥമാധ്യാപക ശക്തീകരണം, ആരോഗ്യ പരിരക്ഷ, നിയമം, വ്യക്തിത്വ വികസനം, സർവീസ് വിഷയങ്ങൾ തുടങ്ങിയവ ക്യാന്പിൽ ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ജി. സുനിൽ കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. 10ന് ഉച്ചകഴിഞ്ഞ് രണ്ടിന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ ക്യാന്പ് ഉദ്ഘാടനം ചെയ്യും. ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ മുഖ്യാതിഥിയാകും.
അഡീഷണൽ ജില്ലാ ജഡ്ജി എസ്. രാധാകൃഷ്ണൻ, ഡോ.അലക്സാണ്ടർ ജേക്കബ്, ഡോ.സി.എസ്. നന്ദിനി, ഡോ.മനോജ് എസ്. മംഗലത്ത് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.