കർഷക യൂണിയൻ സംസ്ഥാന നേതൃയോഗം നാളെ കോട്ടയത്ത്
Tuesday, May 17, 2022 1:46 AM IST
ചെറുതോണി: കേരള കർഷക യൂണിയൻ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ എന്നിവരുടെ സംയുക്തയോഗം 18ന് രാവിലെ 11ന് കോട്ടയത്ത് കേരള കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ കൂടുന്നതാണെന്ന് ജനറൽ സെക്രട്ടറി ജോസ് ജെയിംസ് അറിയിച്ചു.
കാർഷിക മേഖലയോട് സർക്കാർ കാണിക്കുന്ന അവഗണനകൾക്കെതിരെയുള്ള സമരങ്ങൾക്കും 14 ജില്ലകൾ കേന്ദ്രീകരിച്ചുള്ള സംഘടനാ പ്രവർത്തന പരിപാടികൾക്കും യോഗം രൂപം നൽകും. സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, സംസ്ഥാന വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ തുടങ്ങിയവർ പ്രസംഗിക്കും.