ജിപിഎസ് സർവേ: സർക്കാർ നിർദേശം ഇന്ന് മന്ത്രിസഭ പരിഗണിച്ചേക്കും
Wednesday, May 18, 2022 2:37 AM IST
തിരുവനന്തപുരം: സംസ്ഥാന വ്യാകമായി ഉയർന്ന കടുത്ത എതിർപ്പിനും സംഘർഷത്തിനുമൊടുവിൽ സാമൂഹികാഘാത പഠനത്തിനായി മഞ്ഞക്കുറ്റികൾ സ്ഥാപിക്കാനുള്ള നടപടി ഉപേക്ഷിച്ചു ജിപിഎസ് സർവേ നടത്താനുള്ള സർക്കാർ നിർദേശം ഇന്നു ചേരുന്ന മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നേക്കും.
ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ അതിരടയാളങ്ങൾ രേഖപ്പെടുത്താൻ എല്ലായിടത്തും സർവേ കുറ്റികൾ സ്ഥാപിക്കേണ്ടതില്ലെന്ന ഉത്തരവ് കഴിഞ്ഞ ദിവസം റവന്യു വകുപ്പു പുറത്തിറക്കിയിരുന്നു. ഇതു സംബന്ധിച്ച സർക്കാരിന്റെ സുപ്രധാന തീരുമാനം ഘടകകക്ഷികൾ അടക്കമുള്ള മന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടു വന്നേക്കും.