അ​ശ്ലീ​ല വീഡിയോ: 2 ​പേ​ര്‍ അ​റസ്റ്റില്‍
അ​ശ്ലീ​ല വീഡിയോ: 2 ​പേ​ര്‍ അ​റസ്റ്റില്‍
Saturday, May 28, 2022 1:11 AM IST
കൊ​​​ച്ചി: തൃ​​​ക്കാ​​​ക്ക​​​ര​​യി​​ലെ എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി ഡോ. ​​​ജോ ജോ​​​സ​​​ഫിന്‍റേതെന്ന പേ​​​രി​​​ല്‍ വ്യാജ അ​​​ശ്ലീ​​​ല ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ച്ച കേ​​​സി​​​ല്‍ ര​​​ണ്ടു​​​പേ​​​ര്‍ അ​​​റ​​​സ്റ്റില്‍. പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​ക​​ളാ​​യ അ​​​ബ്ദു​​ൾ ഷു​​​ക്കൂ​​​ര്‍ (49), ശി​​​വ​​​ദാ​​​സ​​​ന്‍ (41) എ​​​ന്നി​​​വ​​രെ​​യാ​​​ണ് തൃ​​​ക്കാ​​​ക്ക​​​ര പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഇ​​​വ​​​ര്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടേ​​​തെ​​​ന്ന പേ​​​രി​​​ല്‍ ത​​​ങ്ങ​​​ള്‍​ക്ക് ല​​​ഭി​​​ച്ച വീ​​​ഡി​​​യോ ഫേ​​​സ്ബു​​​ക്ക്, വാ​​​ട്‌​​​സ് ആ​​​പ് വ​​​ഴി പ​​​ല​​​ര്‍​ക്കും കൈ​​​മാ​​​റു​​​ക​​​യും പേ​​​ജി​​​ല്‍ ലൈ​​​ക്ക് ചെ​​​യ്യു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ക​​​ണ്ടെ​​​ത്തി. പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി. വീ​​​ഡി​​​യോ ഫേ​​​സ്ബു​​​ക്കി​​​ല്‍ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത​​​യാ​​​ളെ ക​​​ണ്ടെ​​​ത്താ​​​ന്‍ അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കി. ഇ​​​യാ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് ഫേ​​​സ്ബു​​​ക്ക് അ​​​ധി​​​കൃ​​​ത​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് തൃ​​​ക്കാ​​​ക്ക​​​ര പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. കേ​​​സി​​​ല്‍ അ​​​ഞ്ചാം പ്ര​​​തി​​​യാ​​​ണ് ശി​​​വ​​​ദാ​​​സ​​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.