കെഎസ്ആർടിസിയിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം
Friday, June 24, 2022 12:50 AM IST
ചാത്തന്നൂർ: കെഎസ്ആർടിസി യൂണിറ്റ് ഓഫീസുകളിലും ഡിസിപികളിലും ജില്ലാ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം നടപ്പാക്കുന്നു.
കെൽട്രോണിന്റെ സഹകരണത്തോടെയാണ് ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നത്. ഈ സംവിധാനം സുഗമമായി നടപ്പാക്കുന്നതിന് യൂണിറ്റ് തലത്തിൽ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് കെൽട്രോൺ പരിശീലനം നല്കുന്നതുമാണ്. ഇതിനാവശ്യമായ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ജീവനക്കാരെ യൂണിറ്റ് ഓഫീസർമാർ കണ്ടെത്തി ചുമതല നല്കണം.
അവരുടെ ഡ്യൂട്ടിക്കു പുറമേയാണ് പഞ്ചിംഗ് സംവിധാനത്തിലെ ജോലി.