ഡിസിഎൽ സംസ്ഥാന പ്രവർത്തനവർഷ ഉദ്ഘാടനം ഇന്ന്
Friday, June 24, 2022 12:50 AM IST
കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം സംസ്ഥാന പ്രവർത്തനവർഷ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ നടക്കും.
രാഷ്ട്രദീപിക ലിമിറ്റഡ് എംഡി ഫാ. മാത്യു ചന്ദ്രൻകുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ ബാലസഖ്യത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അനുഗ്രഹപ്രഭാഷണവും രാഷ്ട്രദീപിക ഡയറക്ടർ ബോർഡംഗം വി.സി. സെബാസ്റ്റ്യൻ പ്രോജക്ട് അവതരണവും നടത്തും.
ദീപിക ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റത്തിൽ, കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ മാനേജർ റവ.ഡോ. ജോണ് പനച്ചിക്കൽ, പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ട്, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, എരുമേലി മേഖലാ ഓർഗനൈസർ ബാബു ടി. ജോണ്, ശാഖാ ഡയറക്ടർ റെനി ഡിക്രൂസ് എന്നിവർ പ്രസംഗിക്കും.
ഡിസിഎൽ ഭാരവാഹികളായ ഫെലിക്സ് ജെസ്റ്റിൻ, ആഷ്ഡി മരിയ തോമസ്, ഡാൻ ഡൊമിനിക്, അഭിനവ് ടി. പ്രകാശ് എന്നിവർ പ്രോജക്ട് പ്രഖ്യാപനം നടത്തും.