സ്വപ്ന വീണ്ടും ഇഡിക്കു മുന്നില്‍ ഹാജരായി
Friday, July 1, 2022 11:59 PM IST
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷ് നാലാംതവണ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരായി. കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യല്‍.
സ്വപ്ന നല്കിയ രഹസ്യമൊഴിയിലെ മുഖ്യമന്ത്രിയടക്കമുള്ളവരെക്കുറിച്ചുള്ള ഗൗരവതരമായ പരാമര്‍ശങ്ങളെക്കുറിച്ചു കൂടുതല്‍ വിശദാംശങ്ങളാണ് ഇഡി തേടുന്നത്. കഴിഞ്ഞ 22 മുതലാണു സ്വപ്നയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.