ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന്
Wednesday, August 10, 2022 12:10 AM IST
തിരുവനന്തപുരം: കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ രൂപീകരിക്കുന്നതിനായുള്ള ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന്പുറപ്പെടുവിക്കും.
17ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ നാമനിദേശ പത്രികകൾ സ്വീകരിക്കും. നാമനിർദേശ പത്രിക അതത് കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വരണാധികാരിയുടെ ഓഫീസിൽനിന്ന് ഇന്നു മുതൽ 17 വരെ ലഭിക്കും.
പത്രികകൾ വരണാധികാരിയുടെ ഓഫീസിൽ തപാൽ മുഖേന എത്തിക്കുകയോ ഓഫീസിനു മുന്നിലെ പെട്ടിയിൽ നേരിട്ട് നിക്ഷേപിക്കുകയോ ചെയ്യാം. 23ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. വൈകുന്നേരം അഞ്ചിന് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. 25ന് രാവിലെ പത്ത് മുതൽ മൂന്നു വരെയാണ് തെരഞ്ഞെടുപ്പ്.