എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പുതിയ വൈദികസമിതി
Friday, September 30, 2022 12:35 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ വൈദികസമിതി രൂപീകരിച്ചു. സമിതിയുടെ പ്രഥമയോഗം ഇന്നലെ മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ നടന്നു.
ആർച്ച്ബിഷപ്പിനു പുറമേ 60 അംഗങ്ങളാണു വൈദികസമിതിയിലുള്ളത്. 53 അംഗങ്ങൾ ആദ്യയോഗത്തിൽ പങ്കെടുത്തു. നാലു വർഷമാണു സമിതിയുടെ കാലാവധി.
വൈദികസമിതി സെക്രട്ടറിയായി റവ.ഡോ. കുര്യാക്കോസ് മുണ്ടാടൻ തെരഞ്ഞെടുക്കപ്പെട്ടു. റവ.ഡോ. ബെന്നി മാരാംപറമ്പിൽ, റവ.ഡോ. വർഗീസ് പെരുമായൻ, റവ.ഡോ. പോൾ ചിറ്റിനപ്പിള്ളി എന്നിവരെ അജണ്ട കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തതായി അതിരൂപത പിആർഒ റവ.ഡോ. മാർട്ടിൻ കല്ലുങ്കൽ അറിയിച്ചു.