റവ. ഡോ. സി.സി. ജോണിന് യാത്രയയപ്പ് നൽകി
Saturday, January 28, 2023 1:09 AM IST
കോട്ടയം: രണ്ടു വർഷത്തെ സേവനത്തിനുശേഷം പുനലൂർ സെന്റ് ജോസഫ്സ് ഫൊറോന പള്ളി വികാരിയായി സ്ഥലം മാറി പോകുന്ന രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ.സി.സി. ജോണിനു ദീപിക കോട്ടയം ഒാഫീസിൽ യാത്രയയപ്പ് നൽകി.
മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു. ദീപികയുടെ ഉപഹാരം മാനേജിംഗ് ഡയറക്ടർ സമ്മാനിച്ചു. ചീഫ് എഡിറ്റർ റവ.ഡോ.ജോർജ് കുടിലിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.മൈക്കിൾ വെട്ടിക്കാട്ട്, ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ, സിഎഫ്ഒ എം.എം. ജോർജ്, ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, സ്റ്റാഫ് പ്രതിനിധി ജയ്സൺ മാത്യു, ഫാ. ജോർജ് തേക്കടയിൽ എന്നിവർ പ്രസംഗിച്ചു.
റവ.ഡോ.സി.സി. ജോൺ മറുപടിപ്രസംഗം നടത്തി. ഡിജിഎം(എച്ച്ആർ) കോര ജോസഫ് സ്വാഗതവും എജിഎം മാർക്കറ്റിംഗ് മാത്യു കൊല്ലമലക്കരോട്ട് നന്ദിയും പറഞ്ഞു. ജനറൽ മാനേജർ (പ്രൊഡക്ഷൻ) ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് പരിപാടികൾക്കു നേതൃത്വം നൽകി.