ദീപനാളം പദ്യോച്ചാരണ മത്സരം 11ന്
Wednesday, February 1, 2023 12:42 AM IST
പാലാ: മഹാകവികളായ കട്ടക്കയത്തില് ചെറിയാന് മാപ്പിള, സിസ്റ്റര് മേരി ബനീഞ്ഞ, പ്രവിത്താനം പി.എം. ദേവസ്യ എന്നിവരുടെ സ്മരണ നിലനിര്ത്തുന്നതിനും അവരെക്കുറിച്ചു പുതുതലമുറയില് അവബോധം ജനിപ്പിക്കുന്നതിനുമായി ദീപനാളം പദ്യോച്ചാരണമത്സരം നടത്തും.
11ന് രാവിലെ പത്തിന് ദീപനാളം ഓഡിറ്റോറിയത്തില് മത്സരങ്ങള് ആരംഭിക്കും. പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. നിരൂപകനും എഴുത്തുകാരനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി വിഷയാവതരണം നടത്തും. പാലാ സെന്റ് തോമസ് കോളജ് വൈസ് പ്രിന്സിപ്പൽ ഡോ. ഡേവിസ് സേവ്യര് ആശംസാപ്രസംഗം നടത്തും.
മത്സരത്തില് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള് നേടുന്നവര്ക്കു യഥാക്രമം 10000, 7000, 5000 രൂപയും സര്ട്ടിഫിക്കറ്റും നല്കും. രജിസ്ട്രേഷന് ഫീസ് 100 രൂപ. മത്സരത്തിനു പ്രായപരിധിയില്ല.
പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് ഏഴിനു മുമ്പ് രജിസ്റ്റര് ചെയ്യണം. ഫോണ്: 7306874714. E mail :[email protected]