എഡി സയിന്റിഫിക് ഇന്‍ഡെക്സ്:പ്രഫ. സാബു തോമസ് മികച്ച രണ്ടുശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍
Saturday, February 4, 2023 5:45 AM IST
കോട്ടയം: ജര്‍മനി ആസ്ഥാനമായുള്ള അള്‍പര്‍-ഡോഗര്‍(എഡി) സയിന്റിക് ഇന്‍ഡെക്സില്‍ ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍ എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഇടം നേടി.
കഴിഞ്ഞ ആറു വര്‍ഷത്തെ വിവിധ സൂചികകളെ അടിസ്ഥാനമാക്കിയുള്ള റാങ്കിംഗ് പ്രകാരം കെമിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഇദ്ദേഹം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ഏഷ്യയില്‍ പതിനെട്ടാം റാങ്കും ആഗോളതലത്തില്‍ 71 ാം റാങ്കുമാണ്. നാച്വറല്‍ സയന്‍സ് വിഭാഗത്തില്‍ രാജ്യത്ത് ഇരുപതാം സ്ഥാനവും ഏഷ്യയില്‍ 87 ാം സ്ഥാനവും ആഗോളതലത്തില്‍ 804 ാം സ്ഥാനവുമാണ്.
217 രാജ്യങ്ങളിലെ 19584 സര്‍വകലാശാലകളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാനങ്ങളിലെയും 1310653 ഗവേഷകരുടെ പഠനങ്ങള്‍ വിലയിരുത്തിയാണ് എഡി സയിന്റിഫിക് ഇന്‍ഡെക്സ് തയാറാക്കിയത്.