ലിഖിത ശ്രീകാന്തിന് പ്രതിഭാമരപ്പട്ടം അവാർഡ്
Thursday, February 9, 2023 12:33 AM IST
കോട്ടയം: സുഗതകുമാരിയുടെ സ്മരണാർഥം പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം അവാർഡ് കോട്ടയം ജവഹർ നവോദയ സ്കൂൾ വിദ്യാർഥിനിയും കുട്ടി റേഡിയോ ജോക്കിയുമായ ലിഖിത ശ്രീകാന്തിന്.
അവാർഡ് മരവും പ്രശസ്തി പത്രവും ഫലകവും പതിനായിരം രൂപയുടെ സമ്മാനങ്ങളും അടങ്ങിയതാണ് പുരസ്കാരം. കൂത്താട്ടുകുളം കോഴിപ്പിള്ളി കറുകശേരിൽ ശ്രീകാന്തിന്റെയും ജയമോളുടെയും മകളാണ് ലിഖിത.
12ന് വൈകുന്നേരം ആറിന് കോട്ടയം വടവാതൂർ ജവഹർ നവോദയ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള അവാർഡ് സമർപ്പിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ, നവോദയ വിദ്യാലയം പ്രിൻസിപ്പൽ സി. രാമകൃഷ്ണൻ എന്നിവർ അറിയിച്ചു.