ദ്രവമാലിന്യ സംസ്കരണ പ്ലാന്റുകൾ നിർമാണത്തിൽ : മന്ത്രി എം.ബി.രാജേഷ്
Friday, March 24, 2023 1:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു മുപ്പതിലധികം ദ്രവമാലിന്യ സംസ്കരണ പ്ലാന്റുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നു മന്ത്രി എം.ബി.രാജേഷ്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. കൊച്ചി എളംകുളം, ബ്രഹ്മപുരം, വെല്ലിംഗ്ടണ്‍ ഐലന്റ്, കൊല്ലം കുരീപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജ് (രണ്ടെണ്ണം), കണ്ണൂർ പടന്നപ്പാലം, ആലപ്പുഴ ജനറൽ ആശുപത്രി, തൃശൂർ മാടക്കത്തറ, മൂന്നാർ എന്നീവിടങ്ങളിലെ പ്ലാന്റുകൾ മേയ് 31-നു മുന്‍പു പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.