പ്രചാരണത്തിന് മതചിഹ്നം ഉപയോഗിച്ചതിൽ ഹൈക്കോടതി ‘അസാധുവാണോയെന്ന് പരിശോധിക്കാന്‍ മതിയായത്’
Thursday, March 30, 2023 1:54 AM IST
കൊച്ചി: തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച കെ. ബാബു എംഎല്‍എ തന്റെ പ്രചാരണത്തിന് മതചിഹ്നം ഉപയോഗിച്ചെന്ന ആരോപണം, തെരഞ്ഞെടുപ്പ് അസാധുവാണോയെന്നു പരിശോധിക്കാന്‍ മതിയായതാണെന്നു ഹൈക്കോടതി വ്യക്തമാക്കി.
കെ. ബാബുവിനെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടതു സ്ഥാനാര്‍ഥി എം. സ്വരാജ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ ഇക്കാര്യം വ്യക്തമാക്കി ഇടക്കാല ഉത്തരവ് നല്‍കിയത്.
സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് കെ. ബാബുവടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് എതിര്‍പ്പ് അറിയിക്കാന്‍ മൂന്നാഴ്ച സമയം നല്കി. ഹര്‍ജി മേയ് 24 ലേക്ക് മാറ്റി.