ഡോ. സിസ തോമസിന്റെ ആവശ്യം നിരസിച്ചു
Friday, March 31, 2023 1:23 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലറായി സർക്കാർ അനുമതിയില്ലാതെ ചുമതലയേറ്റ സംഭവത്തിൽ സർക്കാർ നല്കിയ കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന ഡോ. സിസ തോമസിന്റെ ആവശ്യം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിരസിച്ചു.
ഇന്ന് സിസ തോമസ് വിരമിക്കുന്ന പശ്ചാത്തലത്തിൽ ഇന്നലെ വന്ന അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണലിന്റെ വിധി സിസയ്ക്ക് തിരിച്ചടിയായി.
എന്നാൽ ഡോ. സിസ തോമസിന്റെ ഭാഗം കൂടി കേട്ടശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കാവൂ എന്ന നിർദേശവും ട്രൈബ്യൂണൽ നല്കിയിട്ടുണ്ട്.